തിരുവനന്തപുരം ∙ കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഭാവിയില്‍ കൈവശാവകാശം ഉന്നയിക്കാനുള്ള എല്ലാ സാധ്യതയും നിലനിര്‍ത്തിയിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നുറപ്പായ ഘട്ടത്തിലാണ് കൊട്ടാരം കൈമാറിയതെന്നും പിണറായി വിജയൻ പറഞ്ഞു.