Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവരണത്തിനായി മുംബൈയിൽ എട്ടു ലക്ഷം മറാത്തക്കാരുടെ കൂറ്റൻ റാലി– ചിത്രങ്ങൾ

Maratha Rally സംവരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി മുംബൈയിൽ മറാത്ത വിഭാഗക്കാർ നടത്തിയ പടുകൂറ്റൻ റാലി. ചിത്രം: വിഷ്ണു വി. നായർ

മുംബൈ∙ വിദ്യാഭ്യാസ, തൊഴിൽ സംവരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി മുംബൈയിൽ മറാത്ത വിഭാഗക്കാരുടെ പടുകൂറ്റൻ റാലി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി എട്ടുലക്ഷത്തിലധികം ആളുകളാണ് സിഎസ്ടി റെയിൽവേ സ്റ്റേഷന് എതിർവശത്ത് ആസാദ് മൈതാനത്ത് എത്തിച്ചേർന്നിരിക്കുന്നത്. മറാത്ത ക്രാന്ത മോർച്ചയുടെ നേതൃത്വത്തിലാണ് റാലി. സമരത്തെത്തുടർന്നു ദക്ഷിണ മുംബൈ മേഖലയിൽ ജനജീവിതം സ്തംഭിച്ചു. പതിനായിരത്തിലധികം പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

Maratha Rally സംവരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി മുംബൈയിൽ മറാത്ത വിഭാഗക്കാർ നടത്തിയ പടുകൂറ്റൻ റാലി. ചിത്രം: വിഷ്ണു വി. നായർ

ബൈക്കുളയിൽ ജിജ മാതാ മൈതാനത്തു നിന്നു ജാഥയായാണു സമ്മേളന വേദിയായ ആസാദ് മൈതാനത്തു പ്രതിഷേധക്കാർ എത്തിയിരിക്കുന്നത്. സിഎസ്ടി റെയിൽവേ സ്റ്റേഷനു സമീപം ജെജെ മേൽപാലത്തിൽ ഗതാഗതം നിരോധിച്ചു മറാത്ത റാലിക്കായി മാത്രം മാറ്റിയിരിക്കുകയാണ്. ദക്ഷിണ മുംബൈയിലെ സ്കൂളുകൾക്ക് അവധി നൽകി. മുംബൈ മേഖലയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്തവിപണിയായ വാശി എപിഎംസിയിൽ കച്ചവടം നിലച്ചു. കയറ്റിറക്കു തൊഴിലാളികളും കച്ചവടക്കാരിൽ വലിയൊരു പങ്കും റാലിയിൽ പങ്കെടുക്കുന്നതിനാലാണിത്. മുംബൈയിലെ ഡബ്ബാവാലകൾ ഭക്ഷണവിതരണം ഉപേക്ഷിച്ചു സമരത്തിൽ അണിചേർന്നു. 

Maratha Rally സംവരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി മുംബൈയിൽ മറാത്ത വിഭാഗക്കാർ നടത്തിയ പടുകൂറ്റൻ റാലി. ചിത്രം: വിഷ്ണു വി. നായർ

ദക്ഷിണ മുംബൈ മേഖലയിൽ ഒട്ടേറെ സർക്കാർ, സ്വകാര്യ ഒാഫിസുകളുടെ പ്രവർത്തനത്തെ റാലി ബാധിച്ചു. ഇൗ മേഖലയിൽ  പലയിടങ്ങളിലും ഗതാഗതക്കുരുക്കു രൂക്ഷമായി. ലോക്കൽ ട്രെയിനുകളും മിക്ക റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാരെക്കൊണ്ടു നിറഞ്ഞു. പതിനായിരത്തോളം പൊലീസുകാരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. അഹമ്മദ് നഗറിലെ കോപ്പർഡിയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ മറാത്ത വിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പടുത്തിയ ദലിത് യുവാക്കൾക്കു വധശിക്ഷ നൽകുക, തങ്ങൾക്കുള്ള നിയമം ദുരുപയോഗിച്ച് ദലിതർ മറാത്തകൾക്കു നേരെ നടത്തുന്ന ചൂഷണം തടയുക, കാർഷികോൽപന്നങ്ങൾക്കു താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയവയാണു സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ.

Maratha Rally സംവരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി മുംബൈയിൽ മറാത്ത വിഭാഗക്കാർ നടത്തിയ പടുകൂറ്റൻ റാലി. ചിത്രം: വിഷ്ണു വി. നായർ