അടിമാലിയിൽ ഭർത്താവും ഭാര്യയും മരിച്ച നിലയിൽ

x-default

അടിമാലി∙ ഇരുമ്പുപാലം പത്താംമൈലിൽ ഭർത്താവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ചേലാട്ട് ചന്ദ്രൻ (69), സരോജിനി (60) എന്നിവരാണു മരിച്ചത്. വീട്ടുവളപ്പിലെ കൊക്കോ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ചന്ദ്രൻ. കിടക്കയിലാണു സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. മരണ കാരണം വ്യക്തമല്ല.