സഞ്ജു സാംസൺ ബോർഡ് പ്രസിഡന്റ് ഇലവൻ നായകൻ

മുംബൈ ∙ ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന മല്‍സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്റെ നായകനായി സഞ്ജു സാംസണിനെ നിയമിച്ചു. ക്യാപ്റ്റനായി നിയമിച്ചിരുന്ന നമാന്‍ ഓജയ്ക്ക് പരുക്കേറ്റതാണ് സഞ്ജുവിന് അവസരമൊരുക്കിയത്. ഈ സ്ഥാനം സ്വന്തമാക്കുന്ന ആദ്യമലയാളിയാണ് സഞ്ജു. കൊല്‍ക്കത്തയില്‍ ശനിയാഴ്ച മുതലാണ് മല്‍സരം. സഞ്ജുവിനെ കൂടാതെ മൂന്ന് കേരള താരങ്ങള്‍ കൂടി ബോര്‍ഡ് പ്രസിഡന്റ്സ്  ടീമിലുണ്ട്. ബാറ്റ്സ്മാന്‍ രോഹന്‍ പ്രേം, പേസര്‍ സന്ദീപ് വാര്യര്‍, ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന എന്നിവരാണ് ലങ്കയ്ക്കെതിരായ മല്‍സരത്തിന് തയാറെടുക്കുന്നത്. ദിനേഷ് ചണ്ഡിമല്‍ നയിക്കുന്ന ശ്രീലങ്കന്‍ ടീം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി.