കൊച്ചി∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഷാർജയിൽ ഇറക്കാൻ കഴിയാതെ ജെറ്റ് എയർവെയ്സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽ തിരികെയെത്തി. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയുമായി മുഴുവൻ യാത്രക്കാരെയും ഷാർജയിലെത്തിക്കാമെന്ന വിമാന കമ്പനിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ശനിയാഴ്ച രാത്രി 9.30ന് ഷാർജയിലേക്ക് പോയ വിമാനം മൂടൽ മഞ്ഞിനെ തുടർന്ന് മസ്കറ്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് അഞ്ച് മണിക്കൂർ നേരം വിമാനത്താവളത്തിലെ പാർക്കിങ് ബേയിൽ കാത്തിരുന്ന ശേഷം ഞായറാഴ്ച രാവിലെ 11 ഒാടെ യാത്രക്കാരുമായി നെടുമ്പാശേരിയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. യാത്രക്കാരുടെ നെടുമ്പാശേരിയിലെ താമസ ചെലവ് വഹിക്കാൻ പക്ഷേ വിമാനത്താവള കമ്പനി തയാറായില്ല.