പത്രപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന പി.വി.നാരായണൻ കുട്ടി മാരാർ നിര്യാതനായി

PV-Narayanan-Kutty-Marar

തളിപ്പറമ്പ് ∙ ആദ്യകാല പത്രപ്രവർത്തകനും കോൺഗ്രസ് നേതാവുമായ പി.വി.നാരായണൻ കുട്ടി മാരാർ (93) നിര്യാതനായി. മൃതദേഹം ഉച്ചയ്ക്ക് തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ പൊതുദർശനത്തിന് വച്ചു. മാതൃഭൂമി, മലയാളം എക്സ്പ്രസ്, സുദിനം തുടങ്ങി നിരവധി പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 1963 മുതൽ ടാക്സ് പ്രാക്ടീഷനറുമായിരുന്നു.

രാഷ്ട്രീയ, പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പ്രിന്റിങ് സഹകരണ സംഘം പ്രസിഡന്റ്, തളിപ്പറമ്പ് പാൽ സൊസൈറ്റി, സികെജി മെമ്മോറിയൽ സഹകരണ ആശുപത്രി തുടങ്ങി നിരവധി സഹകരണ സ്ഥാപനങ്ങളുടെ നേതൃനിരയിൽ സേവനമനുഷ്ഠിച്ചു. ഭാര്യമാർ: സരോജിനി, പരേതയായ കമലാക്ഷി. മക്കൾ: പുഷ്പവല്ലി, സൂര്യ കുമാരി, ഉഷ കുമാരി. മരുമക്കൾ: ശിവദാസ്, പരേതരായ വി.വി.ഗംഗാധര മാരാർ, ടി.വി.ധനഞ്ജയൻ.