തൊടുപുഴ∙ കുരങ്ങിണി കാട്ടുതീയില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തഞ്ചാവൂര്‍ സ്വദേശി സായ് വസുമതി (26), ചെന്നൈ സ്വദേശി നിവ്യ നികൃതി (24) എന്നിവരാണു മരിച്ചത്. ഇതോടെ, ദുരന്തത്തിലെ മരണസംഖ്യ 20 ആയി. കാട്ടുതീയില്‍ ഗുരുതരമായി പൊള്ളലേറ്റ ചെന്നൈ സ്വദേശി ഇ. ജയശ്രീ (32) ഇന്നലെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ മരിച്ചിരുന്നു.
മാർച്ച് 11ന് ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണു കേരള അതിർത്തിക്കു സമീപം തേനി ജില്ലയിലെ കുരങ്ങിണി വനത്തിൽ കാട്ടുതീയുണ്ടായത്. ചെന്നൈ ട്രെക്കിങ് ക്ലബിന്റെ നേതൃത്വത്തിൽ കൊളുക്കുമലയിലേക്കു ട്രെക്കിങ് നടത്തിയ 39 അംഗ സംഘം കാട്ടുതീയിലകപ്പെടുകയായിരുന്നു.