കൊല്ലം ∙ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ ചൂളൂർ ഭാസ്കരൻ നായർ (102) അന്തരിച്ചു. രാമൻകുളങ്ങര ചൂളൂർ വീട്ടിലായിരുന്നു താമസം. നൂറ്റിരണ്ടാം വയസിലും ഗാന്ധിയൻ പ്രവർത്തനങ്ങളുമായി പൊതുവേദികളിൽ സജീവമായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശാരീരിക അവശതയെ തുടർന്നു കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാതി എട്ടു മണിയോടെയാണ് അന്ത്യം.
സ്വാതന്ത്ര്യ സമര സേനാനി ചൂളൂർ ഭാസ്കരൻ നായർ അന്തരിച്ചു
