താമര ചൂടി രാജ്യം; മങ്ങാതെ മോദിപ്രഭാവം– ഒറ്റ ക്ലിക്കിൽ ഇന്ത്യയുടെ രാഷ്ട്രീയഭൂപടം

കര്‍ണാടകയിലെ ഗംഭീര തിരഞ്ഞെടുപ്പു മുന്നേറ്റം രാജ്യത്തിനു പകരുന്നത് കാവി‘നിറ’തരംഗം. 29 സംസ്ഥാനങ്ങളില്‍ 20 എണ്ണത്തിലും ഭരണത്തില്‍ പങ്കാളിത്തമുണ്ട് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക്. കർണാടകയിൽ നാൽപതിൽ നിന്ന് നൂറു സീറ്റു പിന്നിട്ട പ്രകടനത്തോടെ ദക്ഷിണേന്ത്യയിൽ ബിജെപി പ്രഭാവം വീണ്ടും പടർന്നു. കോണ്‍ഗ്രസ് ഭരണം മൂന്നിടത്തായി ചുരുങ്ങി– പഞ്ചാബ്, മിസോറം, പുതുച്ചേരി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടി ഭരിക്കുന്നു. 

നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ആധിപത്യം സ്ഥാപിച്ചു. 2013ല്‍ നാഗാലാന്‍ഡില്‍ മാത്രമാണു ബിജെപിക്ക് ഭരണം ഉണ്ടായിരുന്നത്. 25 വർഷമായി സിപിഎം ഭരിച്ചിരുന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളുടെ ഭരണത്തില്‍ എന്‍ഡിഎ മുന്നണിക്കാണു പങ്കാളിത്തം.

ബിജെപിക്ക് ഭൂരിപക്ഷമുള്ളവ:

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അസം, അരുണാചല്‍പ്രദേശ്, ത്രിപുര, മണിപ്പൂര്‍, ഗോവ.

എന്‍ഡിഎയ്ക്ക് 50 ശതമാനത്തില്‍ അധികം ഭൂരിപക്ഷം:

മഹാരാഷ്ട്ര, ബിഹാര്‍.

എന്‍ഡിഎയ്ക്ക് 50 ശതമാനത്തില്‍ കുറവ് ഭൂരിപക്ഷം:

ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്.

കോണ്‍ഗ്രസ് ഭരിക്കുന്നവ‍:

പഞ്ചാബ്, മിസോറം, പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം).

മറ്റുള്ള പാര്‍ട്ടികള്‍ ഭരിക്കുന്നവ:

കേരളം, തമിഴ്നാട്, തെലങ്കാന, ഒഡിഷ, ബംഗാള്‍, ഡല്‍ഹി.