Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽനടക്കാർക്കും അവകാശങ്ങളുണ്ട്; കാർ തോന്നിയപോലെ പാർക്ക് ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി

parking

മുംബൈ ∙ കാൽനടക്കാരുടെ അവകാശങ്ങൾ ആരും പരിഗണിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരാൾക്ക് കാറുണ്ടെന്നു കരുതി ഇഷ്ടം പോലെ എവിടെയും പാർക്ക് ചെയ്യാമെന്ന് അർഥമില്ലെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ചു രാകേഷ് ശുക്ല എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കവെ കോടതി പറഞ്ഞു. നഗരത്തിലെ ക്രാഫോർഡ്, ഭുലേശ്വർ, സവേരി മാർക്കറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ട്രാഫിക് പൊലീസിനു നിർദേശവും നൽകി. 

ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യിലെ വിദഗ്ധൻ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് കോടതിയെ അറിയിച്ചു. ക്രാഫോർഡ് മാർക്കറ്റിലെ തിരക്കു കുറയ്ക്കുന്നതിനായി ട്രാഫിക് പൊലീസിലെ ജോയിന്റ് കമ്മിഷണറും ബിഎംസി അസിസ്റ്റന്റ് കമ്മിഷണറും ചേർന്ന് സർവേ നടത്തിയെന്നും അറിയിച്ചു. ക്രാഫോർഡ് മാർക്കറ്റിലെ തിരക്കു കുറയ്ക്കുന്നതിന് വാഹന ഗതാഗതം നിയന്ത്രിക്കണമെന്ന് കഴിഞ്ഞ വാദം കേൾക്കലിൽ കോടതി നിർദേശിച്ചിരുന്നു.