മുംബൈ∙ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബാങ്ക് വായ്പതട്ടിപ്പ്. 3000 കോടിയുടെ വായ്പതട്ടിപ്പുകേസിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി. ഡിഎസ്കെ ഗ്രൂപ്പിനു വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണു രവീന്ദ്രയെയും ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ഗുപ്തയെയും പുണെ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.