തിരുവനന്തപുരം∙ കാന്‍സര്‍ രോഗനിര്‍ണയത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു സര്‍ക്കാര്‍. എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും. സ്തനാര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടെത്തുന്നതിനു പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി. മനോരമ ന്യൂസ് കേരള കാന്‍ പദ്ധതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.