ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണം: ഏഴു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Representative Image

റാഞ്ചി∙ ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ഏഴു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ബുധാപഹാര്‍ വനമേഖലയില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കു ശേഷം മടങ്ങുകയായിരുന്ന സിആര്‍പിഎഫ് വാഹനത്തിനു നേരെയാണു കുഴിബോംബ് ആക്രമണമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന ആയുധങ്ങള്‍ നക്‌സലുകള്‍ തട്ടിയെടുത്തു. കഴിഞ്ഞ നാലു ദിവസമായി ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ വന്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടക്കുകയാണ്.