Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ അംഗത്വ ചർച്ചയിൽ ഇല്ലായിരുന്നു; മാധ്യമങ്ങൾ വേട്ടയാടുന്നു: ഗണേഷ്

K.B. Ganesh Kumar

പത്തനാപുരം ∙ അമ്മയിൽ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ ചർച്ച നടക്കുമ്പോൾ താൻ ഇല്ലായിരുന്നുയെന്നു ഗണേഷ്കുമാർ എംഎൽഎ. അഞ്ചൽ വിഷയവുമായി ബന്ധപ്പെട്ടു താൻ പത്തനാപുരത്തേക്കു യാത്ര തിരിച്ചശേഷമാണു ദിലീപ് വിഷയം യോഗത്തിൽ ചർച്ച ചെയ്തത്.

നടിമാരുടെ രാജിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റെതാണെന്നും എംഎൽഎ പറഞ്ഞു. ഇടവേള ബാബുവിനു താൻ നൽകിയ കത്ത് എങ്ങനെ പുറത്തായി എന്ന് അന്വേഷിക്കണമെന്നും. മാധ്യമങ്ങൾ തന്നെ നിരന്തരമായി വേട്ടയാടുകയാണെന്നും അഞ്ചൽ സംഭവം അവസാനിച്ചശേഷം ഇപ്പോൾ ‘അമ്മ’ വിഷയത്തിൽ മാധ്യമങ്ങൾ തനിക്കു നേരെ തിരിഞ്ഞിരിക്കുകയാണെന്നും ഗണേഷ്കുമാർ പറഞ്ഞു.