Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനേഴുകാരനെ മൂന്നുമാസം പീഡിപ്പിച്ചു; അമ്മയ്ക്കും മകൾക്കും എതിരെ കേസ്

Rape-Representative-Image Representative Image

ഷിംല ∙ പതിനേഴുകാരനെ മൂന്നുമാസത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയും മകളും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണു സംഭവം. ആൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്ക്കും 22കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എഎസ്പി ശിവ് കുമാർ പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു സ്ത്രീകൾക്കെതിരെ കേസ്. ആൺകുട്ടിയുടെ സമ്മതത്തോടെയാണു ചൂഷണം നടന്നതെന്നു സംശയമുള്ളതിനാൽ പോക്സോ ചുമത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആൺകുട്ടിയെ എത്തിച്ചാണു ലൈംഗിക ചൂഷണം നടത്തിയതെന്നു പരാതിയില്‍ പറയുന്നു. 

related stories