മുംബൈ∙ വിദ്യാഭ്യാസ, തൊഴിൽ സംവരണം ആവശ്യപ്പെട്ടു മഹാരാഷ്ട്രയിൽ പ്രക്ഷോഭ പാതയിലുള്ള മറാഠ സമുദായം ബുധനാഴ്ച മുംബൈ, താനെ, നവിമുംബൈ, റായ്ഗഡ്, പാൽഘർ േമഖലകളിൽ ബന്ദ് പ്രഖ്യാപിച്ചു. കടകൾ അടച്ചു ബന്ദിനോട് സഹകരിക്കാൻ മറാഠ നേതാക്കൾ മുംബൈയിലെ വ്യാപാരികളോട് ആവശ്യപ്പെട്ടു.
ബന്ദിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്നു മറാഠ നേതാക്കൾ അറിയിച്ചു. മുംബൈയിൽ ബന്ദ് നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി സിറ്റി പൊലീസ് അറിയിച്ചു.