Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പീഡനം: യുവാവ് പിടിയിൽ

Fasal-Rahman ഫസൽ റഹ്മാന്‍

കണ്ണൂർ∙ ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ 15 വിദ്യാർഥികളെ പീഡനത്തിനിരയാക്കിയ പരിശീലകൻ അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ഫസൽ റഹ്മാനെ (36) ആണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അൽജസീറ ഫുട്ബോൾ ക്ലബ് എന്ന പേരിൽ രൂപീകരിച്ച സമൂഹമാധ്യമ കൂട്ടായ്മയിലൂടെയാണ് ഇയാൾ വിദ്യാർഥികളെ പരിശീലനത്തിനു കണ്ടെത്തിയിരുന്നത്. മാസം 200 രൂപ ഫീസ് ഈടാക്കി രാവിലെയും വൈകിട്ടും പരിശീലനം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിലെത്തിയ വിദ്യാർഥികളെ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പെൻഡ്രൈവിലേക്കു മാറ്റിയിരുന്നു. ഇയാളുടെ മുറിയിൽനിന്നു പിടിച്ചെടുത്ത പെൻഡ്രൈവിൽ 200ലേറെ പീഡന ദൃശ്യങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ വിദ്യാർഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നേരത്തെ ധർമടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലും ഇയാൾ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.  

related stories