Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷിച്ചതിനേക്കാൾ കുതിച്ചുയർന്ന് ജിഡിപി; ഏപ്രിൽ– ജൂൺ പാദത്തിൽ 8.2%

gdp-representational-image Representational Image

ന്യൂഡൽഹി∙ പ്രതീക്ഷിച്ചതിനേക്കാളും പ്രവചിച്ചതിനേക്കാളും ഉയരത്തിലെത്തി രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ഏപ്രിൽ–ജൂൺ കാലയളവിൽ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമാണെന്നാണ് സർക്കാർ കണക്ക്; സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നതാകട്ടെ 7.6 ശതമാനവും. കഴിഞ്ഞപാദത്തിൽ വളർച്ചനിരക്ക് 7.7 ശതമാനമായിരുന്നു.

നിർമാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്. 2018 സാമ്പത്തിക വർഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോർട്ടാണിത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകർച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.