ആലപ്പുഴ∙ പട്ടണക്കാട് ഗവ. സ്കൂളിനു മുന്നിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവിങ് ലൈസൻസിലെ വിലാസം: അബ്ദുൽ ഗനി, പൊട്ടക്കുളത്തിൽ, പേട്ട, പത്തനംതിട്ട. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാക്കി. കാർ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പത്തനംതിട്ടയിലേക്കു പോകുകയായിരുന്നെന്നു പൊലീസ് പറയുന്നു.