പ്രവർത്തകർക്കെതിരെ പൊലീസ് മർദ്ദനം: പത്തനംതിട്ടയിൽ വെള്ളിയാഴ്ച കെഎസ്‍യു പഠിപ്പുമുടക്ക്

KSU

പത്തനംതിട്ട∙ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച കെഎസ്‍യു പഠിപ്പുമുടക്കും. കെഎസ്‍യു പ്രവർത്തകരെ പൊലീസ് മർ‌ദ്ദിച്ചതിൽ പ്രതിഷേധിച്ചാണു സമരം. 

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊലീസ് നടപടിയിൽ കലാശിക്കുകയായിരുന്നു. ആന്റോ ആന്റണി എംപിയുടെ സെക്രട്ടറി പി. സനിൽ കുമാറിനും സംഭവത്തിൽ പരുക്കേറ്റിരുന്നു.