എട്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട്: ദമ്പതികൾ ഉൾപ്പെടെ നാലു പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

കൊല്ലം∙ എട്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പുനലൂർ പൊലീസ് പിടികൂടി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും വ്യാജ നോട്ടുകളാണ് തിരുവനന്തപുരം കാരേറ്റിലെ വീട്ടിൽ നിന്നു പിടിച്ചത്. കാരേറ്റ് സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂൺ അവസാനം പുനലൂരിൽ ഒരു ബാറിൽ ലഭിച്ച രണ്ടായിരത്തിന്റെ കള്ളനോട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണു വ്യാജനോട്ടു ശേഖരം പിടികൂടിയത്. കാരേറ്റ്  സ്വദേശികളായ രാധ, ഭർത്താവ് സതീശൻ, കോട്ടവട്ടം സ്വദേശി ഷമീർ, വെമ്പായം സ്വദേശി ബിനുകുമാർ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 16ന് വിഷ്ണു, ഷെഹിൻ എന്നിവരെ അടൂരിൽ നിന്ന് പൊലീസ് അറസ്റ്റ് പിടികൂടിയിരുന്നു. വാമനപുരം സ്വദേശിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.