തൃശൂർ∙ കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ സുലേഖാ പ്രദീപ് പ്രസിഡന്റായി. എൽഡിഎഫ് പിന്തുണയിലാണു പ്രസിഡന്റായത്. കോൺഗ്രസ് സ്ഥാനാർഥി എ.രമണിക്ക് അഞ്ച് വോട്ടും സുലേഖയ്ക്ക് എട്ടു വോട്ടും ലഭിച്ചു. സിപിഎം നേരത്തെ പ്രസിഡന്റാക്കാൻ തീരുമാനിച്ച പി. പ്രശാന്തി വോട്ട് അസാധുവാക്കി. ബിജെപി അംഗം വിട്ടു നിന്നു.