അമ്പലം തുറക്കണോ അടയ്ക്കണോ എന്നു തീരുമാനിക്കുന്നത് തന്ത്രിയല്ല: ആർ.ബാലകൃഷ്ണ പിള്ള

ആർ.ബാലകൃഷ്ണപിള്ള

കൊല്ലം∙ അമ്പലം തുറക്കണോ അടയ്ക്കണോ എന്നു തീരുമാനിക്കുന്നതു തന്ത്രിയല്ലെന്നു മുന്നാക്ക വികസന കോർപറേഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി) ചെയർമാനും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ ആർ.ബാലകൃഷ്ണപിള്ള. തുറന്ന ക്ഷേത്രത്തിലെ തന്ത്രിയുള്ളൂവെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

നേരത്തേ, ശബരിമല യുവതീപ്രവേശ വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ തള്ളി ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ എൻഎസ്എസ് നിലപാടിനെ പിന്തുണച്ച അദ്ദേഹം, താൻ വിശ്വാസികൾക്കൊപ്പമാണെന്നും പറഞ്ഞു. മല കയറാനെത്തിയ യുവതികളെ രൂക്ഷമായി വിമർശിച്ച പിള്ള, ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണെന്നും വ്യക്തമാക്കി.