Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം: സർക്കാർ നിലപാട് തള്ളി ബാലകൃഷ്ണപിള്ള

thiruva-balakrishnapilla-po

കൊല്ലം∙ ശബരിമല യുവതീപ്രവേശന വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ തള്ളി മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഇക്കാര്യത്തിൽ എൻഎസ്എസ് നിലപാടിനെ പിന്തുണച്ച അദ്ദേഹം, താൻ വിശ്വാസികൾക്കൊപ്പമാണെന്നും പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണു ബാലകൃഷ്ണപിള്ള നിലപാടു വ്യക്തമാക്കിയത്.

മല കയറാനെത്തിയ യുവതികളെ രൂക്ഷമായി വിമർശിച്ച പിള്ള, ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണന്നും വ്യക്തമാക്കി. റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ നിലവിലെ വിധിയിൽ മാറ്റമുണ്ടായേക്കുമെന്നാണു പ്രതീക്ഷ. പന്തളം രാജകുടുംബത്തിനു കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കാനുള്ള അവസരമാണിതെന്നും, നേരത്തെ ഇവ ഹാജരാക്കാതിരുന്നതു ഗുരുതര വീഴ്ചയാണന്നും പിള്ള അഭിപ്രായപ്പെട്ടു.