Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ.അഗസ്റ്റിൻ വട്ടോളിക്കെതിരായ നോട്ടിസ്‍ പിൻവലിക്കണം: ആർച്ച് ഡയസിയൻ മൂവ്മെന്റ്

father-augustine-vattoli ഫാ. അഗസ്റ്റിൻ വട്ടോളി

കൊച്ചി∙ ഫാ.അഗസ്റ്റിൻ വട്ടോളിക്കെതിരായ കാരണം കാണിക്കൽ നോട്ടിസ്‍ പിൻവലിക്കണമെന്ന് ആർച്ച് ഡയസിയൻ മൂവ്മെന്റ് ഫോർ ട്രാൻസ്പരൻസി ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേട് നടത്തിയതിനും ലൈംഗിക പീഡനത്തിനുമൊക്കെ കുറ്റാരോപിതരായ ബിഷപ്പുമാരെ തൽസ്ഥാനങ്ങളിൽനിന്നു നീക്കം ചെയ്യണം. സഭ ദൈവിക നിയമങ്ങൾക്കും ധാർമികതയ്ക്കും മുൻതൂക്കം നൽകണം. ആരോപണവിധേയരായി, സഭാനടപടികളോ നിയമനടപടികളോ നേരിടുന്ന ബിഷപ്പുമാരുടെ പേരുകൾ കുർബാനയിൽ ഉപയോഗിക്കരുത്.

ലൈംഗിക, സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കാൻ ഓരോ രൂപതയിലും ഇന്റേണൽ കംപ്ലെയ്ന്റ് സെൽ രൂപീകരിക്കണം. സാമ്പത്തിക ഇടപാടുകളിൽ സഭാനിയമവും സിവിൽ നിയമവും കർശനമായി പാലിക്കണമെന്നും മൂവ്മെന്റ് ഭാരവാഹികളായ റിജു കാഞ്ഞൂക്കാരൻ, ഷൈജു ആന്റണി എന്നിവർ ആവശ്യപ്പെട്ടു.