കോട്ടയം ∙ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ അധ്യക്ഷനുമായ വേളൂർ കല്ലൂർ ഹൗസിൽ സണ്ണി കല്ലൂർ (കെ.എ.ജോസഫ് –68) അന്തരിച്ചു. സംസ്കാരം 28നു 11നു പുത്തൻപള്ളിയിൽ. 27നു രണ്ടിനു നഗരസഭയിലും മൂന്നിനു ഡിസിസി ഓഫിസിലും നാലിനു കുരിശുപള്ളിയിലും പൊതുദർശനത്തിനു വയ്ക്കും. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ സണ്ണി കല്ലൂർ യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചു. 4 തവണ നഗരസഭാംഗവും 2000 ലും 2010 ലും നഗരപിതാവുമായി. 100 ദിവസത്തെ ക്ലീൻ കോട്ടയം പദ്ധതി എന്ന ആശയം അവതരിപ്പിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു.
ഭാര്യ: ലില്ലിക്കുട്ടി ആർപ്പൂക്കര തെക്കേത്തട്ടിലായ തൊള്ളായിരത്തിൽ കുടുംബാംഗം. മക്കൾ: മെറിൻ, ഡോ.മിഥുൻ (മെഡിക്കൽ ഓഫിസർ, കുറിച്ചി ഗവ.ആയുർവേദ ഡിസ്പെൻസറി). മരുമക്കൾ: കറ്റാനം കൊച്ചുപ്ലാമൂട്ടിൽ അജി ജോർജ് (ദുബായ്), പള്ളം കണ്ണംപുറത്ത് നെടുംപറമ്പിൽ സിനു ജേക്കബ് (അധ്യാപകൻ, ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ). കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു.