Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിൻഡനിൽനിന്ന് കണ്ണൂരിലേക്ക് വിമാനസർവീസ് ഫെബ്രുവരി 19 മുതൽ

kannur-airport

ന്യൂഡൽഹി ∙ ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഹിൻഡൻ വിമാനത്താവളത്തിൽനിന്നു കണ്ണൂരിലേക്കുള്ള വിമാന സർവീസ് 2019 ഫെബ്രുവരി 19 മുതൽ ആരംഭിക്കും. വ്യോമസേനാ വിമാനത്താവളമായ ഹിൻഡനിൽനിന്ന് വിമാന സർവീസുകൾ ആരംഭിക്കാൻ കേന്ദ്ര മന്ത്രി സഭ അനുമതി നൽകിയിരുന്നു. നിരക്കു കുറഞ്ഞ ഉഡാൻ വിമാനസർവീസുകളാണ് ഹിൻഡനിൽ നിന്ന് ആരംഭിക്കുക.

ഒരു മണിക്കൂർ പറക്കുന്ന ദൂരത്തിന് 2500 രൂപയായിരിക്കും നിരക്ക്. ഇൻഡിഗോയാണ് ഇവിടെ നിന്ന് സർവീസുകൾ ആരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഹിൻഡനിൽനിന്ന് കണ്ണൂരിനു പുറമേ പിത്തോഡ്ഗഡ്, ജയ്സാൽമീർ, ഗോരഖ്പൂർ, അലഹബാദ്, കാൺപൂർ, കൊൽക്കത്ത, തിരുപ്പതി എന്നിവിടങ്ങളിലേക്കാണു സർവീസ് നടത്തുക.