രാജസ്ഥാൻ കോൺഗ്രസ് നേടും; മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ്പോൾ

ന്യൂഡൽഹി∙ രാജസ്ഥാനിൽ കോൺഗ്രസിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാകുമെന്നുമാണു പ്രവചനങ്ങൾ. തെലങ്കാനയിൽ ഭരണകക്ഷിയായ ടിആർഎസിന് കാര്യമായ ഭീഷണിയില്ല. മിസോറമിൽ ഭരണപ്രതിപക്ഷ കക്ഷികൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണ്. ഇവിടെ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.

മധ്യപ്രദേശ്

മധ്യപ്രദേശ്‍ നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളിൽ രണ്ടെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ബിജപിക്കും അനുകൂലമാണ്. റിപ്പബ്ലിക് ടിവി– ജൻ കി ബാത്ത്, ടൈംസ് നൗ സിഎൻഎക്സ് എന്നിവ ബിജെപി നേട്ടം കൊയ്യുമെന്നു പറയുമ്പോൾ ഇന്ത്യ ന്യൂസ് എംപി, ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എന്നിവയുടെ പ്രവചനം കോൺഗ്രസിനൊപ്പമാണ്.

∙റിപ്പബ്ലിക് ടിവി– ജൻ കി ബാത്ത്

ബിജെപി 108–128
കോൺഗ്രസ് 95–115
ബിഎസ്പി പൂജ്യം
മറ്റുള്ളവർ 7

∙ടൈംസ് നൗ– സിഎൻഎക്സ്

ബിജെപി 126
കോൺഗ്രസ് 89
ബിഎസ്പി 6
മറ്റുള്ളവർ 9

∙ഇന്ത്യ ന്യൂസ് എംപി

ബിജെപി 106
കോൺഗ്രസ് 112
ബിഎസ്പി 0
മറ്റുള്ളവർ 12

∙ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ

ബിജെപി 102–120
കോൺഗ്രസ് 104–122
ബിഎസ്പി 1–3
മറ്റുള്ളവർ 3–8

രാജസ്ഥാൻ

രാജസ്ഥാനില്‍ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെയും ടൈംസ് നൗ സിഎൻഎസ് എക്സിറ്റ്പോളുകൾ പ്രവചിക്കുന്നു. ‌

∙ഇന്ത്യ ടുഡെ–ആക്സിസ് മൈ ഇന്ത്യ

ബിജെപി 55–72
കോണ്‍ഗ്രസ് 119–141
ബിഎസ്പി 0
മറ്റുള്ളവർ 4–11

∙ടൈംസ് നൗ–സിഎന്‍എക്സ്

ബിജെപി 85
കോണ്‍ഗ്രസ് 105
ബിഎസ്പി 2
മറ്റുള്ളവർ 7

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ– സിഎൻ എക്സ്, ഇന്ത്യ ടിവി എക്സിറ്റ് പോൾ പ്രവചനം‌. റിപ്പബ്ലിക്– സീ വോട്ടർ, ന്യൂസ് നേഷൻ എന്നിവ കോണ്‍ഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.

∙ടൈംസ് നൗ–സിഎൻഎക്സ്

ബിജെപി 46
കോൺഗ്രസ് 35
ബിഎസ്പി 7
മറ്റുള്ളവർ 2

∙റിപ്പബ്ലിക്–സീ വോട്ടർ

ബിജെപി 35–43
കോൺഗ്രസ് 40–50
ബിഎസ്പി 3–7
മറ്റുള്ളവർ 0

∙ന്യൂസ് നേഷൻ

ബിജെപി 38–46
കോൺഗ്രസ് 40–50
ബിഎസ്പി 4–8
മറ്റുള്ളവർ 0–4

∙ഇന്ത്യ ടിവി

ബിജെപി 42–50
കോൺഗ്രസ് 32–38
ബിഎസ്പി 6–8
മറ്റുള്ളവർ 1–3

തെലങ്കാന

തെലങ്കാനയിൽ 119 സീറ്റുകളിൽ 66 ഇടത്ത് ടിആർഎസെന്ന് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലം. കോൺഗ്രസ്–ടിഡിപി–സിപിഐ–ടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവർ ഒൻപത് സീറ്റ് നേടും

∙ റിപ്പബ്ലിക് ടിവി–ജൻ കി ബാത്ത്

ടിആർഎസ് 50–65
കോൺഗ്രസ് 38–52
ബിജെപി 4–7
മറ്റുള്ളവർ 8–17

∙ ടൈംസ് നൗ–സിഎൻഎക്സ്

ടിആർഎസ് 66
കോൺഗ്രസ് 37
ബിജെപി 7
മറ്റുള്ളവർ 9

∙ ന്യൂസ് എക്സ്

ടിആർഎസ് 57
കോൺഗ്രസ് 46
ബിജെപി 6
മറ്റുള്ളവർ 10

∙ ടിവി 9 തെലുഗു– ആര

ടിആർഎസ് 75–85
കോൺഗ്രസ് 25–35
ബിജെപി 2–3
മറ്റുള്ളവർ 7–11

∙ ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ

ടിആർഎസ് 79–91
കോൺഗ്രസ് 21–33
ബിജെപി 1–3
മറ്റുള്ളവർ 4–7

∙ ടിവി 5 ന്യൂസ്

ടിആർഎസ് 50–65
കോൺഗ്രസ് 38–52
ബിജെപി 4–7
മറ്റുള്ളവർ 8–14

മിസോറം

മിസോറമിൽ എംഎൻഎഫും കോൺഗ്രസും തമ്മിലെ സീറ്റ് നിലയിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് റിപ്പബ്ലിക് സി വോട്ടേഴ്സ് എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപിക്ക് സീറ്റൊന്നും കിട്ടില്ല

∙റിപ്പബ്ലിക് സി– വോട്ടേഴ്സ്

ബിജെപി 0
കോൺഗ്രസ് 14–18
എംഎൻഎഫ് 16–20
മറ്റുള്ളവർ 3–10