പിറവം∙ പിറവത്ത് വൃദ്ധനെ തലയ്‌ക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. ആരക്കുന്നം എടക്കാട്ടുവയൽ സ്വദേശി നാരായണൻ കുട്ടിയാണ് കഴിഞ്ഞ രാത്രി കൊല്ലപ്പെട്ടത്. 70 വയസ്സായിരുന്നു. മദ്യപിച്ചെത്തിയ രണ്ടുപേർ നാരായണൻ കുട്ടിയുമായി രാത്രി വഴക്ക് ഉണ്ടാക്കിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
വാക്കുതർക്കത്തിനിടെ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കഴിഞ്ഞ രാത്രി തന്നെ പ്രതികൾ മറ്റൊരാളെയും ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു.