മുംബൈ ∙ നിയമസഭ തിരഞ്ഞെടുപ്പു ഫലങ്ങൾ പോലെയായിരിക്കില്ല ലോക്സഭ തിരഞ്ഞെടുപ്പു ഫലമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപി ആധിപത്യം നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകൾ വിലയിരുത്താൻ ചേർന്ന ദ്വിദിന ബിജെപി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കും. ശിവസേന ബിജെപിക്കൊപ്പമുണ്ടാകുമെന്നു തനിക്ക് ഉറപ്പുണ്ട്. സഖ്യചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിപക്ഷ ഐക്യം ഭാവന മാത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നു. തെറ്റുകൾ തിരുത്തി ബിജെപി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.