ഇസ്‌ലാമിക പണ്ഡിതൻ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസല്യാർ നിര്യാതനായി

Athippatta Moideenkutty Musaliyar

വളാഞ്ചേരി∙ ഇസ്‌ലാമിക പണ്ഡിതനും ആത്മീയാചാര്യനുമായ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസല്യാർ [അത്തിപ്പറ്റ ഉസ്താദ് - 82) നിര്യാതനായി. ബുധനാഴ്ച രാവിലെ 11.58 ന് അത്തിപ്പറ്റ ഫത്ഹുൽ ഫതാഹിനു സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. കബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ഫത്ഹുൽ ഫതാഹിൽ നടത്തും. മത പ്രബോധന വേദികളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ദറസുകളിൽ അധ്യാപകനായി ജീവിതമാരംഭിച്ച പരേതന് ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി ശിഷ്യസമ്പത്തുണ്ട്. അറബ് രാജ്യങ്ങളിലെ ഉന്നതരുമായി തികഞ്ഞ സൗഹൃദവും നിലനിർത്തിയിരുന്നു. അവസാന കാലഘട്ടത്തിലും എളിയ ജീവിതം നയിച്ചു സമുഹത്തിനു മാതൃക കാട്ടി. അത്തിപ്പറ്റ അങ്ങാടിക്കു സമീപം ഉയർന്ന ഫതഹുൽ ഫതാഹ് ആത് മീയ കേന്ദ്രത്തിന്റെ നേതൃത്വവും ഉസ്താദിനായിരുന്നു ഉസ്താദിന്റെ വിയോഗ വാർത്ത അറിഞ്ഞ് ജനസഹസ്രങ്ങളാണ് വളാഞ്ചേരി വെങ്ങാട് അത്തിപ്പറ്റയിലുള്ള പരേതന്റെ വസതിയിൽ എത്തുന്നത്.