‘വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നു വിശ്വസിക്കുന്നു; വനിതാമതിലിൽ നിലപാട് ശരിയല്ല’

വി.എസ്. അച്യുതാനന്ദൻ, കാനം രാജേന്ദ്രൻ

ആലപ്പുഴ∙ വനിതാ മതിലിൽ സർക്കാരിനെ വിമർശിച്ച ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഎസ്സിന്റെ നിലപാട് ശരിയല്ലെന്നു കാനം പറഞ്ഞു. അദ്ദേഹം ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണു വിശ്വാസം. സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അതു വിഎസ് മനസ്സിലാക്കണം.‌‌

നവോത്ഥാനം വേണോ വിമോചനസമരം വേണോയെന്നു എൻഎസ്എസ് തീരുമാനിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.