കൊച്ചി∙ ഹര്‍ത്താൽ ദിനത്തിൽ പൊതുജനങ്ങള്‍ക്കു പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ല അറിയിച്ചു. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേയും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.