ന്യൂഡൽഹി∙ നോട്ട് നിരോധനത്തിനുശേഷം പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി കേന്ദ്രസർക്കാർ. ആവശ്യത്തിന് 2000 രൂപാ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ട്വീറ്റിലൂടെ അറിയിച്ചു. എത്രയാണോ ആവശ്യം അതു മാത്രമാണ് പ്രിന്റ് ചെയ്യുന്നത്. വീണ്ടും പ്രിന്റ് ചെയ്യുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ട്വീറ്റിൽ പറയുന്നു.