പാലത്തിന് ചുവട്ടിൽ നടിയുടെ മൃതദേഹം: മുഖത്തും തലയിലും മുറിവുകൾ, ഭര്‍ത്താവ് കൊന്നതെന്ന് ബന്ധുക്കള്‍

actress-dead-body-found
SHARE

ഭുവനേശ്വര്‍∙ ഒഡീഷ സിനിമാതാരം സിമ്രാൻ സിങിനെ മരിച്ച നിലയിൽ കണ്ടെത്തി. സംബൽപൂരിലെ ഗൊയ്‍ര മാതയിൽ മഹാനദി പാലത്തിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. സെൽഫി ബെബോ എന്ന സംബൽപുരി ആൽബത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സിമ്രാൻ. പാലത്തിനു ചുവട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൃതദേഹത്തിൽ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. എന്നാൽ താരത്തെ ഭർത്താവ് കൊന്നതാണെന്ന ആരോപണവുമായി നടിയുടെ ബന്ധുക്കൾ രംഗത്തെത്തി. മരിക്കുന്നതിനു മുൻപ് സിമ്രാൻ സുഹൃത്തിന് അയച്ച വോയ്സ് മെസേജിൽ നിന്നും അവർ ആരെയോ ഭയക്കുന്നതായുള്ള സൂചനയുണ്ടെന്ന് പൊലീസും വ്യക്തമാക്കുന്നു.

വീട്ടുകാരുടെ എതിർപ്പുകളെ മറികടന്നായിരുന്നു സിമ്രാൻ കഴിഞ്ഞ വർഷം രഞ്ജു സുന എന്നയാളെ വിവാഹം കഴിച്ചത്. എന്നാൽ കൊലപാതകമാണെന്ന് ആരോപണം ഭർത്താവ് നിഷേധിച്ചു. നടിയുടെ ദുരൂഹമരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA