പ്രോട്ടോക്കോൾ പറഞ്ഞ് എംഎൽഎ ‘പിണങ്ങി’; ഉദ്ഘാടനം ചെയ്യാതെ മടങ്ങി മന്ത്രി

K_K_Shylaja-1
SHARE

തൊടുപുഴ ∙ സർക്കാർ പരിപാടികളിൽ പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിൽ മന്ത്രി കെ.കെ. ശൈലജയുടെ മുന്നിൽവച്ച് തൊടുപുഴ എംഎൽഎ പി.ജെ. ജോസഫ് പൊട്ടിത്തെറിച്ചു. എംഎൽഎ ഇല്ലാത്ത ചടങ്ങിൽ മന്ത്രിയെന്ന നിലയിൽ പങ്കെടുക്കില്ലെന്ന് മന്ത്രി ശൈലജയും നിലപാടെടുത്തു. ജോസഫിന്റെ പരാമർശത്തെ തുടർന്നു ഒരു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാതെ മന്ത്രി മടങ്ങി.

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന കാർഷികമേളയുടെ സെമിനാറിലാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മണ്ഡലത്തിൽ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടന ചടങ്ങുകളിൽ പ്രോട്ടോക്കോൾ പ്രകാരം അധ്യക്ഷനാകേണ്ട എംഎൽഎ പി.ജെ. ജോസഫിനെ പ്രാസംഗികരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതാണു എംഎൽഎയെ പ്രകോപിപ്പിച്ചത്. മൂന്നു ചടങ്ങുകളിലും മന്ത്രി എം.എം. മണിയെയാണു അധ്യക്ഷനായി സംഘാടകർ നിശ്ചയിച്ചത്. സ്വന്തം മണ്ഡലത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾ സംബന്ധിച്ചു താനുമായി കൂടിയാലോചിക്കാതെയാണു പ്രോഗ്രാം നോട്ടിസ് അച്ചടിച്ചതെന്നും ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ കൂടിയായ ജോസഫ് പറഞ്ഞു.

സ്ഥലം എംഎൽഎ ആയ പി.ജെ.ജോസഫിനോട് കൂടിയാലോചിച്ച ശേഷമാണ് പ്രോഗ്രാം നിശ്ചയിച്ചതെന്നാണു താൻ കരുതിയതെന്ന് തുടർന്നു പ്രസംഗിച്ച മന്ത്രി ശൈലജ പറഞ്ഞു. ജോസഫിന്റെ പരാമർശത്തെ തുടർന്നു കരിമണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐപി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പങ്കെടുത്തില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA