പിണറായി വിജയൻ ആദർശധീരൻ; തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് സർക്കാർ വേണം: സത്യരാജ്

Sathyaraj
SHARE

കൊച്ചി∙ തമിഴ്‌ രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സത്യരാജ്. മുഖ്യമന്ത്രിയാവുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യമെന്നു പറഞ്ഞ സത്യരാജ്, ജനങ്ങളെ സേവിക്കുന്നതില്‍ ഇവര്‍ തല്‍പരരല്ലെന്നും മനോരമ ന്യൂസിനോടു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ആദര്‍ശധീരനാണ്. അദ്ദേഹത്തിനു സമാനരായ ആളുകള്‍ തമിഴ്നാട്ടിലുമുണ്ടെന്നും ഇവര്‍ സിനിമാക്കാരേക്കാളും വലിയവരാണെന്നും സത്യരാജ് പറഞ്ഞു.

നാല്‍പത്തിയൊന്നുവര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരുഘട്ടത്തിലും മോഹിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞാണ് സത്യരാജ് സിനിമാക്കാര്‍ രാഷ്ട്രീയക്കാരാകുന്നതിനെ വിമര്‍ശിക്കുന്നത്. കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തമിഴ്നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പില്‍ കാണാമെന്നും സത്യരാജ് പറഞ്ഞത്. മുഖ്യമന്ത്രിയാകാന്‍ മാത്രം രാഷ്ട്രീയക്കാരാകുന്ന സിനിമാക്കാര്‍ക്ക് ജനങ്ങളെ സേവിക്കുകയെന്നത് ലക്ഷ്യമേയല്ലെന്നും സത്യരാജ് തുറന്നടിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച രാഷ്ട്രീയക്കാരനും ആദര്‍ശധീരനുമാണ്. തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം. തൊണ്ണൂറ്റിയഞ്ചുവയസുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാരൊക്കെ സിനിമാക്കാെരക്കാള്‍ വലിയവരാണെന്നും സത്യരാജ് പറഞ്ഞു. പുതിയ ചിത്രമായ കനായുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA