ഇടുക്കി പിടിക്കാൻ ഉമ്മൻ ചാണ്ടി മുതൽ ഡീൻ വരെ; കസ്തൂരിരംഗൻ റിപ്പോർട്ട് മുഖ്യ വിഷയം

Oommen-Chandy-1
SHARE

തൊടുപുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടുക്കിയില്‍ വീണ്ടും ചര്‍ച്ചയാകുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. ഇഎസ്എ ഇളവുകള്‍ സ്വന്തം നേട്ടമായി യുഡിഎഫ് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഭേദഗതി തന്റെ നേട്ടമെന്നു വാദിച്ച് ജോയ്സ് ജോര്‍ജ് എംപിയും രംഗത്തെത്തി. യുവ നേതൃനിര മുതല്‍ മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ നീളുന്ന പേരുകളാണു സ്ഥാനാര്‍ഥികളായി ഇടുക്കിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

കസ്തൂരിരംഗന്‍ വിഷയത്തിലെ മലയോര മേഖലയുടെ രോഷമാണ് ഉറച്ച കോട്ടയായ ഇടുക്കിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അടിതെറ്റിച്ചത്. കര്‍ഷകരക്ഷാ റിപ്പോര്‍ട്ട് നല്‍കി ഇഎസ്എ നിയന്ത്രണങ്ങള്‍ നീക്കിയത് ഉമ്മന്‍ ചാണ്ടിയുടെ നേട്ടമായി ഉയര്‍ത്തിക്കാണിച്ച് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യുഡിഎഫ് ഒരുങ്ങിക്കഴിഞ്ഞു. പാര്‍ട്ടി അനുവദിച്ചാല്‍ മല്‍സരത്തിനു തയാറാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

ഇടുക്കി സീറ്റ് ചോദിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും അറിയിച്ചു. കസ്തൂരിരംഗന്‍ വിഷയത്തിലെ സംവാദങ്ങളിലൂടെ യുഡിഎഫ് നേട്ടങ്ങള്‍ വോട്ടുകാളാക്കിമാറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ മാത്യു കുഴല്‍നാട‍ന്‍.

ഇടുക്കി കൈവിടാതിരിക്കാന്‍ ജോയിസ് ജോര്‍ജിനെ തന്നെ ഇടതുപക്ഷം ഉപയോഗിക്കുമെന്നാണു സൂചന. ഭരണ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ അനുകൂകൂല ഘടകമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ കൊട്ടാക്കമ്പൂര്‍ ഭൂമിവിവാദം ജോയിസിന്റെ പേരു വെട്ടുമൊയെന്നും കണ്ടറിയണം. കസ്തൂരിരംഗന്‍ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ആയുധമാകുന്ന ഇടുക്കിയില്‍, ഉമ്മന്‍ ചാണ്ടി മുതല്‍ ഡീന്‍ കുര്യാക്കോസ് വരെ നീളുന്ന നിരയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി ഉയര്‍ന്നു കേള്‍ക്കുന്നത്. അതേസമയം, ഇടതുപക്ഷം ജോയിസ് ജോര്‍ജിനെ വീണ്ടും പരീക്ഷിക്കാനാണു സാധ്യത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA