പത്തനംതിട്ട∙ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായ ചെറുത്തുനിൽക്കുമെന്നു കെ സുരേന്ദ്രൻ .ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല. അമ്പലങ്ങളോടും ഹിന്ദു സമൂഹത്തോടും മാത്രമേ മുഖ്യമന്ത്രിക്ക് ഈ മനോഭാവം ഉള്ളു.
ശബരിമലയുമായി ബന്ധപ്പെട്ടവരെ ആക്ഷേപിക്കുന്ന പോലെ മറ്റുള്ളവരോട് ഒരു ചോദ്യം ഉന്നയിക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ. മറ്റ് മതസ്ഥരുടെ പിന്തുണ തേടിയ എൻ.എസ് എസ് നീക്കം സ്വാഗതാർഹമാണ്. മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ പേടിക്കില്ല - സുരേന്ദ്രൻ പറഞ്ഞു. ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടാനാണ് സുരേന്ദ്രൻ പത്തനംതിട്ടയിൽ എത്തിയത്