മൂന്നാർ∙ അതിശൈത്യം പിടിമുറുക്കിയ മൂന്നാറിൽ താപനില ‘-3’ ഡിഗ്രി വരെ എത്തി. മൂന്നാർ ടൗണിൽ താപനില 2 വരെ എത്തിയപ്പോൾ വിദൂര തേയിലത്തോട്ടങ്ങളായ ചെണ്ടുവരൈ, ചിറ്റു വരൈ, ലക്ഷ്മി, സൈലന്റ് വാലി, മേഖലകളിലും വട്ടവട ടോപ് സ്റ്റേഷനിലുമാണ് ‘-3’ വരെ താപനില താഴ്ന്നത്. അതിശൈത്യം ശക്തമായ മഞ്ഞു വീഴ്ചയ്ക്കു കാരണമായിട്ടുണ്ട്. Read In English
പുലർച്ചെ മൂന്നാറിലെ പുൽമേടുകളും മൊട്ടക്കുന്നുകളും മഞ്ഞു പുതച്ചു കിടക്കുന്നതു മനോഹരമായ കാഴ്ചയാണ്. മരം കോച്ചുന്ന കുളിരിലും ശൈത്യകാല സഞ്ചാരികളുടെ നല്ല തിരക്കാണ് ഇപ്പോൾ. വിദേശികളും ഉത്തരേന്ത്യക്കാരുമാണ് കൂടുതൽ.
കനത്ത മഞ്ഞു വീഴ്ച തേയിലത്തോട്ടങ്ങളെയും ബാധിച്ചു. മഞ്ഞു വീണു തേയിലക്കൊള്ളുന്ത് കരിഞ്ഞ് ഉണങ്ങുന്നതു വലിയ ഉത്പാദന നഷ്ടത്തിനു കാരണമാവുന്നുണ്ട്.