ക്രിസ്മസ്, പുതുവര്‍ഷം: കേരളം കുടിച്ചത് 514 കോടിയുടെ മദ്യം; 33 കോടി വര്‍ധന

liquor
SHARE

തിരുവനന്തപുരം∙ മദ്യവില്‍പ്പനയില്‍ ബവ്റിജസ് കോര്‍പ്പറേഷന് റെക്കോര്‍ഡ്. 2018 ഡിസംബര്‍ 22 മുതല്‍ 31വരെ ബവ്റിജസ് കോര്‍പ്പറേഷന്‍ വിറ്റത് 514.34 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 480.67 കോടിരൂപയുടെ മദ്യമാണ് വിറ്റത്. 33.6 കോടി രൂപയുടെ വര്‍ധനവാണുള്ളത്.

ക്രിസ്മസിന്റെ തലേദിവസത്തെ വിറ്റുവരവ് 64.63കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ ദിവസത്തെ വിറ്റുവരവ് 49.20 കോടിരൂപയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 15.43 കോടി രൂപയുടെ വര്‍ധനവ്.

ക്രിസ്മസ് ദിനത്തിലെ വിറ്റുവരവ് 40.60 കോടിരൂപയാണ്. മുന്‍വര്‍ഷം ഇത് 38.13 കോടിരൂപയായിരുന്നു. 2.47 കോടി രൂപയുടെ വര്‍ധനവ്. പുതുവര്‍ഷത്തലേന്ന് കോര്‍പ്പറേഷന്റെ വിറ്റുവരവ് 78.77 കോടി രൂപയാണ്. മുന്‍വര്‍ഷം 61.74 കോടി രൂപയായിരുന്നു വിറ്റുവരവ്. മുന്‍വര്‍ഷത്തേക്കാള്‍ 17.03 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ക്രിസ്മസിന്റെ തലേദിവസം ഏറ്റവുമധികം വില്‍പ്പന നടന്ന ഷോപ്പ് നെടുമ്പാശേരിയിലേതാണ്. 51.30 ലക്ഷം രൂപയുടെ വിറ്റുവരവ്. രണ്ടാമത് ഇരിങ്ങാലക്കുടയും മൂന്നാമത് പാലാരിവട്ടവും. പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഷോപ്പ് പാലാരിവട്ടത്തേതാണ്. 73.53 ലക്ഷം രൂപയുടെ വിറ്റുവരവ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ചില്ലറ വില്‍പ്പനശാലയുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA