ബിജെപി നിരാഹാരസമര പന്തലിന് നേരെ കല്ലേറ്; സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് നടയിലെ ബിജെപി നിരാഹാരസമര പന്തലിനു നേരെ കല്ലെറിഞ്ഞ സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ. എതിർദിശയിലുള്ള സംയുക്ത തൊഴിലാളി സമരപ്പന്തലിൽനിന്നായിരുന്നു കല്ലേറ്. തൈക്കാട് സ്വദേശി വിച്ചുവാണു കല്ലെറിഞ്ഞത്. സമരസമിതി ഓഫിസിൽ ഓടിക്കയറിയ വിച്ചുവിനെ പൊലീസ് ഓടിച്ചിട്ടു പിടികൂടി.