ന്യൂഡൽഹി ∙ പ്രളയാനന്തര പുനർനിർമാണത്തിനായി ജിഎസ്ടിക്കു മേൽ ഒരു ശതമാനം സെസ് ചുമത്താൻ കേരളത്തിനു ജിഎസ്ടി കൗൺസിലിന്റെ അനുമതി. രണ്ടു വർഷത്തേക്കു സെസ് പിരിക്കാം. ഇന്നു ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണു തീരുമാനം.
ജിഎസ്ടി റജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽനിന്ന് 40 ലക്ഷമാക്കി ഉയർത്താനും യോഗം തീരുമാനിച്ചു. ഇതു ചെറുകിട, ഇടത്തരം വ്യവസായികൾക്ക് ആശ്വാസകരമാണ്. പ്രളയ സെസ് ചുമത്തുന്നതിലൂടെ 2 വർഷം കൊണ്ട് 1000 കോടിയോളം രൂപ ലഭിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.