പീഡനപരാതി: നിർമാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം

court-order
SHARE

കൊച്ചി∙ മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നിർമാതാവ് വൈശാഖ് രാജന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിർമാതാവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത കേസിലാണ് നിർമാതാവ് മുൻകൂർ ജാമ്യം തേടിയത്.

പരാതിക്കാരിയായ പെൺകുട്ടി പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്ന ദിവസം നിർമാതാവ് സ്ഥലത്തില്ലായിരുന്നു എന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. യുവതി നിർമാതാവിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. സിനിമാ രംഗത്തുള്ളവരെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം കോടതിയിൽ ഉന്നയിച്ചതായും വൈശാഖ് രാജന്റെ അഭിഭാഷകൻ സൈബി ജോസ് മനോരമ ഓൺലൈനോടു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA