ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ബെഹ്റ

കോട്ടയം∙ ഡിജിപി ലോക്നാഥ് ബെഹ്‌റ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നു രാവിലെ 9ന് കുടുംബസമേതമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. പ്രധാന വഴിപാടായ വലിയവിളക്ക് ഉൾപ്പെടെ ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും നടത്തിയതിനുശേഷം നവീകരിച്ച എരുമേലി പൊലീസ് സ്റ്റേഷന്റെയും ഹൈടെക് കൺട്രോൾ റൂമിന്റെയും ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ ഡിജിപി എരുമേലിയിലേക്കു തിരിച്ചു.