കോട്ടയം∙ പാലാ രാമപുരം റൂട്ടിൽ ചക്കാംപുഴയിൽ കർണാടകയിൽനിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ട്രാവലർ പൊലീസ് ബസുമായി കൂട്ടിയിടിച്ചു അഞ്ചുപേർക്കു പരുക്ക്. മൂന്ന് തീർഥാടകർക്കും രണ്ട് പൊലീസുകാർക്കുമാണു പരുക്കേറ്റത്. ഇവരെ പാലാ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. പാലായിൽനിന്നു രാമപുരത്തേക്കു പോയ പൊലീസ് ബസിലാണു ട്രാവലർ ഇടിച്ചത്. അതിനിടെ, പരുക്കേറ്റവരുമായിപ്പോയ ആംബുലൻസ് പാലാ നഗരത്തിൽ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാല വാഴേപ്പറമ്പിൽ ശേഖരൻ (65) ആണ് മരിച്ചത്.
പാലായിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ പൊലീസ് ബസുമായി കൂട്ടിയിടിച്ചു

SHOW MORE