അഭിമന്യുവിന്റെ ഓര്‍മകളില്‍ വിതുമ്പി മാതാപിതാക്കള്‍; ആശ്വസിപ്പിച്ച് മുഖ്യമന്ത്രി – ചിത്രങ്ങൾ

വട്ടവട∙ എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനു സിപിഎം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. വട്ടവട കൊട്ടാക്കമ്പൂരിലെ പുതിയ വീട്ടിൽ നടന്ന വൈകാരികമായ ചടങ്ങിലാണ് അഭിമന്യുവിന്റെ മാതാപിതാക്കൾക്കു താക്കോ‍ൽ നൽകിയത്. പൊട്ടിക്കരഞ്ഞ മാതാപിതാക്കളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. മതനിരപേക്ഷതയിലൂടെ വർഗീയതയെ ചെറുക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അഭിമന്യുവിന്റെ ഓർമയ്ക്കായി വട്ടവട പഞ്ചായത്ത് ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

ആറു മാസത്തിനുള്ളിലാണ് വീടുപണി പൂർത്തീകരിച്ചത്. 25 ലക്ഷം ബജറ്റ് വിലയിരുത്തിയിരുന്നെങ്കിലും അതിൽ താഴെ മാത്രമാണ് ചെലവായത്. കൊട്ടാക്കമ്പൂരിനു സമീപം പാർട്ടി വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് ​വീട് നിർമിച്ചത്.

അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്റെ താക്കോൽ കൈമാറുന്നു. ചിത്രം: റിജോ ജോസഫ്.
അഭിമന്യുവിന്റെ ചിത്രം കണ്ടു പൊട്ടിക്കരയുന്ന അമ്മ. ചിത്രം: റിജോ ജോസഫ്.
പൊട്ടിക്കരയുന്ന അഭിമന്യുവിന്റെ മാതാപിതാക്കളെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുന്നു. ചിത്രം: റിജോ ജോസഫ്.
അഭിമന്യുവിന്റെ ചിത്രം കണ്ടു പൊട്ടിക്കരയുന്ന അമ്മ. ചിത്രം: റിജോ ജോസഫ്.