ഹൈദരാബാദ്∙ ബന്ധുവും സുഹൃത്തുക്കളും ചേർന്നു പതിനാറുകാരിയെ നാലുവർഷം തുടർച്ചയായി പീഡിപ്പിച്ചു. ദൃശ്യങ്ങൾ കാട്ടി ബ്ലാക്മെയിൽ ചെയ്തായിരുന്നു പീഡിപ്പിച്ചതെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ബന്ധുവിന്റെ പെരുമാറ്റത്തിൽ യാതൊരുവിധ സംശയവും തോന്നിയിരുന്നില്ലെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബന്ധുവാണ് വീടിന്റെ മുകൾനിലയിൽവച്ച് ആദ്യം പീഡിപ്പിച്ചത്. മയക്കുമരുന്നു കലക്കിയ വെള്ളം കുടിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. പിന്നീട് റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ വച്ച് ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു.
വിഡിയോ സുഹൃത്തുക്കളെ കാണിച്ചതിനെത്തുടർന്ന് അവരും പെൺകുട്ടിയെ പീഡിപ്പിച്ചു. ആരോപണവിധേയരായവരിൽ ഒരാളെ പൊലീസ് സാക്ഷിയാക്കി മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്നുപേരെക്കൂടാതെ, എട്ടുപേർ കൂടി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.