പത്തനംതിട്ട∙ പന്തളം നഗരസഭയിൽ ഇടതുഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബിജെപിയുടെ 7 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചെങ്കിലും കോൺഗ്രസിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.
യുഡിഎഫിലെ ആർഎസ്പി അംഗം വോട്ടുചെയ്യാതെ പോയി. 33 അംഗ സമിതിയിൽ എൽഡിഎഫിന് 14, യുഡിഎഫിന് 11, ബിജെപി 7, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില.