പെരുമ്പിള്ളി പാത്തിക്കൽ പള്ളിക്കു സമീപം ട്രെയിൻ തട്ടി പത്താം ക്ലാസ് വിദ്യാർഥികൾ മരിച്ചു

akshay-nidhin-kochi-death
SHARE

കൊച്ചി∙ പത്താം ക്ലാസ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. കാഞ്ഞിരമറ്റം വിടാങ്ങ തൃക്കേപ്പുറത്തുമലയിൽ സന്തോഷിന്റെയും സിന്ധുവിന്റെയും മകൻ അക്ഷയ് സന്തോഷ് (15), പെരുമ്പിള്ളി പാടത്തുകാവ് പാറളത്ത് പരേതനായ ബാബുവിന്റെയും മായയുടെയും മകൻ നിധിൻ ബാബു (15) എന്നിവരാണ് മരിച്ചത്.

പെരുമ്പിള്ളി പാത്തിക്കൽ പള്ളിക്കു സമീപം റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. കൊല്ലം മെമു തട്ടിയാണ് മരണം. നിധിനെ ഒരു കിലോമീറ്ററോളം ട്രെയിൻ വലിച്ചുകൊണ്ടു പോയി.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഇവർ. കാഞ്ഞിരമറ്റം കൊടികുത്ത് നടക്കുന്നതിനാൽ തിങ്കളാഴ്ച സ്കൂളിന് അവധിയായിരുന്നു. കൊടികുത്തിന് പോവുകയാണെന്നു പറഞ്ഞാണ് വിദ്യാർഥികൾ വീട്ടിൽനിന്നു പോയതെന്നു ബന്ധുക്കൾ പറയുന്നു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അക്ഷയ്‌യുടെ സഹോദരൻ അർജുൻ, നിധിന്റെ സഹോദരൻ മിഥുൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA